
തിരുവനന്തപുരം: ഇടത് ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാൻ മതിയാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും പൂര്‍ണ്ണ പരാജയമാണ്. വാഴ്ചകൾ വന്നാൽ പരിമിത സാഹചര്യങ്ങളിൽ പണിയെടുക്കുന്നവരെ ഉത്തരവാദികളാക്കുന്നതും പ്രതികാര നടപടി എടുക്കുന്നതും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ക`വിഡ് ഇതര രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്ത്,മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഐ ഫോണുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡിയുടെ ആരോപണത്തിന് പിന്നില്‍ സിപിഎമ്മാണ്. ഐഫോണ്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടിയെടുക്കുന്നില്ല. മൂന്ന് ഫോണുകള്‍ ആരുടെ പക്കലെന്ന് വ്യക്തമായ സ്ഥിതിക്ക് നാലാമത്തേത് ഏത് സിപിഎം നേതാവിന്‍റെ മക്കളുടെ കയ്യിലാണെന്ന് വിശദീകരിക്കാൻ ഡിജിപി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രിക്ക് ഭയമാണ്. ലൈഫ് മിഷന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam