കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവെന്ന് ആരോ​ഗ്യ വകുപ്പ്; പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം

Published : Sep 29, 2026, 08:57 PM IST
K Muraleedharan

Synopsis

ആശുപത്രികളിൽ മരുന്നിൻ്റെ സ്റ്റോക്ക് ഉണ്ടെന്നും കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവുണ്ടെന്നും ആരോ​ഗ്യവകുപ്പ്. പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും നിർദേശം.

തിരുവനന്തപുരം: ആശുപത്രികളിൽ മരുന്നിൻ്റെ സ്റ്റോക്ക് ഉണ്ടെന്നും കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവുണ്ടെന്നും ആരോ​ഗ്യവകുപ്പ്. പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളിൽ നിന്ന് മരുന്നെത്തിക്കുന്നത് പരിശോധിക്കണമെന്നും കെ എം എസ് സി എല്ലിന് നിർദേശം നൽകി.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ നിർദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വീടുകളിലേക്ക് നേരിട്ടെത്തി ഉറപ്പാക്കണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉയരാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകളുടെയും പഞ്ഞി അടക്കമുള്ള സര്‍ജിക്കല്‍ സാമഗ്രികളുടെയും ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ജില്ലകളിലും ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എല്ലിന്റെ സംഭരണകേന്ദ്രങ്ങളിലാണ് നിലവിൽ സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ കണക്കുകൾ സഹിതം യോഗത്തിൽ വിശദീകരിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടിയന്തരമായി ബോര്‍ഡ് യോഗം ചേരുകയും ആവശ്യമായ പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും കര്‍ശന നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പ്പറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും നിർദ്ദേശം നൽകി. മോർച്ചറി, സീലിംഗ്, ലിഫ്റ്റ്, വെന്റിലേറ്റർ എന്നിവയുടെ സ്ഥിതി ഓരോ ജില്ലയിലും മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി റിപ്പോർട്ട് നൽകാനും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനറൽ ആശുപത്രി വളപ്പിൽ നിന്നും നീക്കിയത് 12 ലോറി മാലിന്യം, നാളെ കണ്ണാശുപത്രി പരിസരത്തും മെഗാ ക്ലീനിംഗിന് തിരുവനന്തപുരം കോർപ്പറേഷൻ
യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; പുറത്ത് കറങ്ങി നടക്കുന്നതിനിടെ ആശുപത്രി പരിസരത്തു നിന്നും പ്രതി പിടിയിൽ