
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതായി ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. ആഗസ്റ്റ് ഏഴ് മുതൽ 14 വരെയുള്ള പരിശോധനകളുടെയും പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പന്റെ മുന്നറിയിപ്പ്. 184,000ൽ അധികം പരിശോധകൾ നടത്തിയപ്പോൾ 9577 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 37 മരണവും റിപ്പോർട്ട് ചെയ്തു.
ആഗസ്റ്റ് ആദ്യ വാരത്തെ അപേക്ഷിച്ച് രണ്ടാം വാരത്തിൽ പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ രോഗബാധിതരുടെ എണ്ണം ഉയർന്നു. നേരത്തെ തന്നെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന തിരുവനനന്തപുരം, മലപ്പുറം, കാസർകോട്, എണറാകുളം ജില്ലയിൽ രോഗവ്യാപന തോത് ഉയർന്നു തന്നെ നിൽക്കുന്നു. തൃശ്ശൂർ, പത്തംത്തിട്ട, ആലപ്പുഴ ജില്ലകളിലാണ് രോഗവ്യപനത്തിൽ കുറവുണ്ടായത്.
തിരുവനന്തപുരം, കാസർകോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, കോട്ടം, മലപ്പുറം ജില്ലകളിൽ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തവനങ്ങൾക്ക് തന്നെ ഊന്നൽ നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ജലദേഷ പനിയുള്ള മുഴുവൻ പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിന് പഞ്ചായത്ത് തലത്തിൽ പ്രത്യേക സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. ആഗസ്റ്റ് മാസം 16 ദിവസം കൊണ്ട് 20000ൽ അധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam