മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി; മരുന്ന് ക്ഷാമ വിമർശനങ്ങൾക്കിടെ ആരോഗ്യവകുപ്പ് സർക്കുലർ

Published : Oct 19, 2026, 12:36 PM IST
K Muraleedaran

Synopsis

മരുന്ന് ക്ഷാമത്തെ തുടർന്നുള്ള വിമർശനങ്ങൾക്കിടെ ആരോഗ്യവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഒ പി ഡോക്ടർമാർക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ നൽകണമെന്നും കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധമാക്കണമെന്നും ഇതിൽ നിർദേശിക്കുന്നു

തിരുവനന്തപുരം: മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിർബന്ധമായി എഴുതണമെന്നും നിര്‍ദേശമുണ്ട്. ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്‍റുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജന്‍റുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കണം. റീഏജന്റുകള്‍ ഇല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകിയിട്ടുണ്ട്. മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കിടെയുള്ള നടപടി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാനെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക; അറ്റോർണി ജനറലിന് കത്ത് നൽകി
യുഡിഎഫ് മദ്യനയം അടുത്ത മാസം; എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളും മാറ്റും, ഹോർട്ടി വൈൻ അനുമതി റദ്ദാക്കും