സ്കൂളില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

By Web TeamFirst Published Nov 22, 2019, 12:03 PM IST
Highlights

ആരോഗ്യവകുപ്പിലെ വിജിലൻസ് വിഭാഗമാകും അന്വേഷണം നടത്തുക. കുട്ടിയെ ചികിത്സിക്കുന്നതില്‍ ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുക.

തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍
ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രികളുടെ വീഴ്ചയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ്) അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. 

പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിയെ ചികിത്സിക്കുന്നതില്‍ നാല് ആശുപത്രികൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുക. ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ  പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കുട്ടിക്ക് ചികിത്സ വൈകിയെന്നാണ് ഡിഎംഒയുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ട‌ർക്ക് സമർപ്പിച്ചു. 

Also Read: ക്ലാസിൽ പാമ്പ് ശല്യമാണ്, ഒരു ഫസ്റ്റ് എയ്ഡ് ബോക്സെങ്കിലും വേണം: തെരുവിലിറങ്ങി ഷഹലയുടെ കൂട്ടുകാര്‍

സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത്.

Also Read: പാമ്പുകടിയേറ്റ് കുട്ടിയുടെ മരണം: ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്

click me!