ആലപ്പുഴ മെഡിക്കൽ കോളേജിനെതിരായ പരാതികളിൽ ഇടപെട്ട് മന്ത്രി, അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകണം

Published : Jun 06, 2024, 11:42 PM IST
ആലപ്പുഴ മെഡിക്കൽ കോളേജിനെതിരായ പരാതികളിൽ ഇടപെട്ട് മന്ത്രി, അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകണം

Synopsis

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ ഉയർന്ന പരാതികളിലാണ് മന്ത്രിയുടെ ഇടപെടൽ. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതരെ മന്ത്രി വിളിച്ചുവരുത്തിയ യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ അടിയന്തര റിപ്പോർട്ട് നൽകാൻ ആലപ്പുഴ ഡി എം ഒയ്ക്കും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നു; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം