അവതാളത്തിലായി ശ്രുതിതരം​ഗം പദ്ധതി; ആരോ​ഗ്യമന്ത്രിയുടെ വാദം തെറ്റ്, കേടായ ഉപകരണങ്ങൾ മാറികിട്ടാതെ നിരവധി പേർ

Published : Jan 15, 2024, 07:32 AM ISTUpdated : Jan 15, 2024, 07:52 AM IST
അവതാളത്തിലായി ശ്രുതിതരം​ഗം പദ്ധതി; ആരോ​ഗ്യമന്ത്രിയുടെ വാദം തെറ്റ്, കേടായ ഉപകരണങ്ങൾ മാറികിട്ടാതെ നിരവധി പേർ

Synopsis

സൗജന്യസേവനം ലഭ്യമാക്കിയതിന്‍റെ കണക്കുകൾ മന്ത്രി നിരത്തുമ്പോഴും ആശുപത്രികൾ തിരിച്ചയക്കുന്നുവെന്ന പരാതി രക്ഷിതാക്കൾ ആവർത്തിക്കുകയാണ്.

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും അപ്ഗ്രഡേഷനും ദ്രുതഗതിയിലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്. ഒരു വർഷം മുമ്പ് നൽകിയ അപേക്ഷകൾ സർക്കാർ അംഗീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടിയിട്ടില്ല. സൗജന്യസേവനം ലഭ്യമാക്കിയതിന്‍റെ കണക്കുകൾ മന്ത്രി നിരത്തുമ്പോഴും ആശുപത്രികൾ തിരിച്ചയക്കുന്നുവെന്ന പരാതി രക്ഷിതാക്കൾ ആവർത്തിക്കുകയാണ്.

എല്ലാം കൃത്യം കൃത്യമെന്ന ആരോഗ്യമന്ത്രിയുടെ ഈ ഉറപ്പിന് തന്നെ ആറ് മാസം പഴക്കമുണ്ട്.  അത് നടപ്പിലാക്കിയെങ്കിൽ ശ്രുതിതരംഗം പദ്ധതിയിൽ പരാതികളുണ്ടാവില്ലല്ലോ? കേട്ടുകൊണ്ടിരിക്കെ ഉപകരണം കേടായതുകൊണ്ട് നാളുകളായി ശബ്ദങ്ങൾ അന്യമായ കുട്ടികൾ ഉണ്ടാവരുതല്ലോ? അങ്ങനെയാണോ കാര്യങ്ങൾ?

കണ്ണൂർ എളയാവൂരിലെ അനുഷ്ക. ഒരു വർഷവും രണ്ട് മാസവുമായി അവൾക്ക് കേൾക്കുന്നില്ലെന്ന് നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് അറിയാത്തതല്ല. മുഖ്യമന്ത്രിക്ക് വരെ അപേക്ഷ നൽകിയതാണ് കൂലിപ്പണിക്കാരനായ അച്ഛനും അപ്പൂപ്പനും. എന്നിട്ടും കേടായ കേൾവി ഉപകരണം അവൾക്ക് മാറിക്കിട്ടിയില്ല. കഴിഞ്ഞ നവംബർ 16ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയും അനുഷ്കയുടെ സങ്കടം കേട്ടു. 

വാർത്ത വന്ന് പിറ്റേ ദിവസം സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്ന് അപേക്ഷ അംഗീകരിച്ചതായി കത്തുവന്നു. രണ്ട് മാസമായി. ഒന്നും നടന്നിട്ടില്ല. സർക്കാരിന്‍റെയും രാഷ്ട്രീയപ്പാർട്ടികളുടെയും ഓഫീസുകളിൽ അപ്പൂപ്പൻ കയറിയിറങ്ങുന്നു. ശ്രുതിതരംഗം പദ്ധതിയിൽ തടസ്സങ്ങളെന്ന് വ്യക്തമാക്കുന്നുണ്ട് അനുഷ്കയുടെ അനുഭവം. കേൾവിയടഞ്ഞുപോയ കുട്ടികളെയല്ലെങ്കിൽ സർക്കാർ പിന്നെയാരെയാണ് കേൾക്കുന്നത്? അംഗീകരിച്ച അപേക്ഷകളുടെ കണക്ക് മാത്രമെടുക്കുന്ന ആരോഗ്യമന്ത്രി, അനുഷ്കയെപ്പോലുളളവരുടെ സങ്കടം ഏത് കണക്കിലാണെഴുതുന്നത്?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ