ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

By Web TeamFirst Published Jun 18, 2021, 4:45 PM IST
Highlights

ആരോഗ്യമന്ത്രാലയം ജോയിൻ്റെ സെക്രട്ടറി ലവ് അഗർവാളാണ് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. 

ദില്ലി: ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. ഒരു വർഷത്തിലേറെയായി രാജ്യത്തെ കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രാലയം ജോയിൻ്റെ സെക്രട്ടറി ലവ് അഗർവാളാണ് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. 

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി കഴിഞ്ഞ വർഷം ഭേദഗതി ചെയ്ത പകർച്ച വ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.  ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയും ആരോഗ്യകേന്ദ്രങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക് തടവുശിക്ഷയും കനത്തപിഴയും ശിക്ഷയായി നൽകാൻ പരിഷ്കരിച്ച നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരം കേസുകളിൽ അറസ്റ്റിലാവുന്നവർക്ക് അടിയന്തര ജാമ്യത്തിനും അർഹതയുണ്ടാവില്ലെന്നതും പുതിയ നിയമത്തിൻ്റെ സവിശേഷതയാണ്. 

click me!