
ആലപ്പുഴ: കൂടുതൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശങ്ക. ഡോക്ടർമാരും നഴ്സുമാരും അടക്കം മൂന്ന് ദിവസത്തിനിടെ 31 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിരോധത്തിൽ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കല്ല രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി ആശുപത്രിയിലെ മറ്റ് ജീവനക്കാരും സമ്പര്‍ക്കത്തിലായിട്ടുണ്ട്. ഈ ജീവനക്കാർ കൂടി നിരീക്ഷണത്തിൽ പോകുന്നതോടെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതേ സമയം കൊവിഡിന്‍റെ തീവ്ര വ്യാപനം നേരിടാൻ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ജീവൻ രക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത് . സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 865 വെന്‍റിലേറ്ററുകൾ പുതിയതായി വാങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെയാണിത്. ആംബുലൻസുകളിലടക്കം ഓക്സിജൻ സംവിധാനവും ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഉൾപ്പെടെ തീവ്ര പരിചരണ വിഭാഗങ്ങള്‍ വിപുലമാക്കി. കൊവിഡ് രോഗികള്‍ക്കായി മാത്രം കൂടുതല്‍ ഐസിയുകളും സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam