ആത്മഹത്യയാണെന്നാണ് സൂചന. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്.

കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 9 മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് സൂചന. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ. കലാധരന്റെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് വിവരം വ്യക്തമായത്. വീട്ടിൽ നിന്ന് ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദാരുണമായ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി. 

Add Asianetnews as a Preferred SourcegooglePreferred