ടൗട്ടെ പ്രഭാവം; വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം

By Web TeamFirst Published May 17, 2021, 4:50 PM IST
Highlights

പദ്ധതിയുടെ ഭാഗമായി 175 മീറ്റർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകൾ ഒഴുകിപ്പോയി. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശ നഷ്ടം കണക്കാക്കാൻ കഴിയൂ എന്ന് തുറമുഖം അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ  വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം. പദ്ധതിയുടെ ഭാഗമായി 175 മീറ്റർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകൾ ഒഴുകിപ്പോയി. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശ നഷ്ടം കണക്കാക്കാൻ കഴിയൂ എന്ന് തുറമുഖം അധികൃതർ അറിയിച്ചു.

ആകെ 850 മീറ്റർ നീളത്തിലായിരുന്നു ഇതുവരെ പുലിമുട്ട് നിർമ്മാണം പൂർത്തിയായിരുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ തിരയടിക്കുകയാണ്. കാലാവസ്ഥ സാഹചര്യം അനുകൂലമായാൽ മൾട്ടി ബീം  ബെതിമെട്രിക് സർവേയിലൂടെ കൃത്യമായ നാശനഷ്ടത്തിന്റെ കണക്കെടുക്കും. ഇതോടെ തുറമുഖ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചതത്വത്തിലായിരിക്കുകയാണ്. ഒഴുകിപ്പോയതിൽ ചില കല്ലുകൾ കണ്ടെത്താൻ ആയേക്കുമെന്നും അവ വീണ്ടും ഉപയോഗിക്കാനാകുമെന്നുമാണ് തുറമുഖം അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞ ഓഖിയിലും പുലിമുട്ടുകൾ ഒഴുകിപ്പോയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!