കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നും മഴ, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

Published : Sep 11, 2023, 06:16 AM IST
കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നും മഴ, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

Synopsis

 കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

തിരുവനന്തപുരം:  സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോർട്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

സംസ്ഥാനത്ത് ഇന്നലെയും പരക്കെ മഴ പെയ്തിരുന്നു. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പുറത്ത് വന്ന മുന്നറിയിപ്പ്. 

മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 9 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകുന്നു. 

അടുത്ത  ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

10-09-2023 : ആലപ്പുഴ, ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം

11-09-2023 : ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

വീണ്ടും ചക്രവാതച്ചുഴി; ശക്തമായ മഴപ്പെയ്ത്ത്, സുപ്രധാന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്!

 

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്