സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധ ജില്ലകളിൽ കനത്ത നാശം, ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

Published : May 14, 2026, 11:10 PM IST
rain

Synopsis

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്. വിവിധ ഇടങ്ങളിൽ കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ സാധ്യത മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്.

എറണാകുളം നായരമ്പലത്ത് 5 വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണു. വീട്ടുടമയായ വിശ്വത്തിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളംതുരുത്തിയില്‍ കനത്ത കാറ്റില്‍ പ്ലാസ്റ്റിക് ഗോഡൗണിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കോഴിക്കോട് ജില്ലയിലും മിക്കയിടത്തും ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. വടകര ചെരണ്ടത്തൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശമുണ്ടായി.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. വടകരയില്‍ ശക്തമായ മഴയില്‍ കടകളില്‍ വെള്ളം കയറി. മണിയൂരില്‍ കടന്നല്‍ കൂടോടെ മരം നിലംപൊത്തിയത് പരിഭ്രാന്തി പരത്തി. ആയഞ്ചേരി ടൗണില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളം കയറി.

പാലക്കാടും മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പാലക്കാട്‌ വടക്കഞ്ചേരി പ്രധാനി ഭാഗത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ വീണു. ശക്തമായ മിന്നലിൽ പാലക്കാട്‌ ആര്യമ്പാവ് വീട്ടിലെ അടുക്കളയിലെ തറയോടുകൾ തകർന്നു. അടുക്കളയിലുണ്ടായിരുന്ന സ്ത്രീ പെട്ടെന്ന് ഓടി മാറിയതിനാൽ അപകടം ഒഴിവായി. പള്ളിത്താഴം ബിവറേജിന് സമീപം പ്രവര്‍ത്തിക്കുന്ന എഫ് ആര്‍ പി റോ മെറ്റീരിയല്‍ ഗോഡൗണും തകര്‍ന്നു. കനത്ത മഴയിൽ വണ്ടാഴിയിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. സിവിഎം എൽപി സ്കൂളിലെ ഓടുമേഞ്ഞ മേൽക്കൂരയാണ് കാറ്റിലും മഴയിലും തകർന്നു വീണത്. മേൽക്കൂര പുതുക്കിപണിയാനെത്തിയ 5 തൊഴിലാളികൾക്ക് നിസാരമായി പരിക്കേറ്റു. വൈകിട്ടത്തെ മഴയിലായിരുന്നു അപകടം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലീഗ് മന്ത്രിമാർ ആരെല്ലാം? ഉറപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി; സാധ്യതാ പട്ടികയിലുള്ളത് ഇവർ
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാത്തതാണ് ജീവിതത്തിലെ വലിയ നഷ്ടമെന്ന് വിഡി സതീശൻ; ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു