കോതമംഗലത്ത് മരം കടപുഴകി വീണ് ഗതാഗത തടസം; പെരുമ്പാവൂരിൽ സ്ട്രോങ് റൂമിലെ സിസിടിവികൾ മിന്നലേറ്റ് നശിച്ചു

Published : Apr 13, 2021, 07:00 PM IST
കോതമംഗലത്ത് മരം കടപുഴകി വീണ് ഗതാഗത തടസം; പെരുമ്പാവൂരിൽ സ്ട്രോങ് റൂമിലെ സിസിടിവികൾ മിന്നലേറ്റ് നശിച്ചു

Synopsis

എറണാകുളം പെരുമ്പാവൂരിൽ  ബാലറ്റ് മെഷീൻ സൂക്ഷിരിക്കുന്ന സ്ട്രോങ് റൂമിന്റെ സിസിടിവി ക്യാമറകൾ ഇടിമിന്നലിൽ കത്തി നശിച്ചു

കൊച്ചി: എറണാകുളത്ത് അതിശക്തമായ കാറ്റും മഴയും. കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ നിരവധി മരങ്ങളാണ് വീണത്. ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ഫയർഫോഴ്സ് എത്തി മരങ്ങൾ റോഡിൽ നിന്ന് മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

എറണാകുളം പെരുമ്പാവൂരിൽ  ബാലറ്റ് മെഷീൻ സൂക്ഷിരിക്കുന്ന സ്ട്രോങ് റൂമിന്റെ സിസിടിവി ക്യാമറകൾ ഇടിമിന്നലിൽ കത്തി നശിച്ചു. പെരുമ്പാവൂർ ആശ്രമം സ്കൂളിലാണ് അപകടമുണ്ടായത്. 11 ക്യാമറകളും, ഡിവിആറും കേബിളുകളുമാണ് കത്തിനശിച്ചത്. കുന്നത്തുനാട് മണ്ഡലത്തിലെ ബാലറ്റ് മെഷീനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ
വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി