ഇത്തവണ മഴയോണം; മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published : Aug 25, 2026, 02:48 PM IST
heavy rain

Synopsis

ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

കൊച്ചി: ഇത്തവണ സംസ്ഥാനത്ത് മഴയോണം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തിരുവോണദിനമായ നാളെയും പരക്കെ മഴസാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായി; അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ്
അതിരുകൾ ഭേദിച്ച സ്നേഹം, ജോലിക്കാരിക്ക് ഹിന്ദു ആചാര പ്രകാരം അന്ത്യ കര്‍മം; വീട്ടിൽ ചടങ്ങ് നടത്തി ഓര്‍ത്തഡോക്സ് സഭ വൈദികൻ