ബുധനാഴ്ച വരെ ശക്തമായ മഴ; ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത

By Web TeamFirst Published Sep 13, 2020, 6:23 AM IST
Highlights

അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ വടക്കൻകേരളം വരെ തുടരുന്ന ന്യൂനമർദ്ദമേഖലയുടെ സാന്നിധ്യവും മഴ തുടരാൻ കാരണമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി.ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മഴ കനത്തത്.

അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ വടക്കൻകേരളം വരെ തുടരുന്ന ന്യൂനമർദ്ദമേഖലയുടെ സാന്നിധ്യവും മഴ തുടരാൻ കാരണമാണ്. കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

ആലപ്പുഴ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.
 

click me!