
ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇടുക്കി ജില്ലയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പലയിടത്തും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ രണ്ടാമത്തെ ഷട്ടർ തുറന്നു.
ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.വണ്ടിപ്പെരിയാറിൽ നിരവധി വീടുകളിൽ വെള്ളം കയറി.കീറിക്കര മേഖലയിലെ ഏതാനും വീടുകളിലും വെള്ളം കയറി. കുമളി കൊട്ടാരക്കര ദേശീയ പാതയിൽ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇടുക്കി പന്നിയാർകുട്ടിയിൽ മണ്ണിടിഞ്ഞ് രാജാക്കാട്-വെള്ളത്തൂവൽ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
മൂന്നാറിലും ശക്തമായ മഴ തുടരുകയാണ്. ഇക്കനഗറിൽ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. മൂന്നാറിലെ പഴയ ഡിവൈഎസ്പി ഓഫീസിന് സമീപം മണ്ണിടിഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതിയിലാണ് ജില്ലാ ഭരണകൂടവും മറ്റ് അധികൃതരും. വരും ദിവസങ്ങളും പ്രദേശത്ത് നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam