മൂന്നാറിൽ ശക്തമായ മഴ; വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു

Published : Nov 12, 2022, 04:29 PM ISTUpdated : Nov 12, 2022, 05:19 PM IST
മൂന്നാറിൽ ശക്തമായ മഴ; വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു

Synopsis

കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

മൂന്നാർ : ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന്  കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളിൽ  ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മഴ നാളെയും തുടരും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത്  ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു, പിഴയടപ്പിച്ചു

യാത്രാ നിരോധനം 

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

തമിഴ്നാട്ടിലെ കടലോര മേഖലയിലെ ജില്ലകളിൽ ശക്തമായ മഴ

തമിഴ്നാട്ടിലെ കടലോര മേഖലയിലെ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കടലൂർ, രാമനാഥപുരം, മയിലാടുതുറൈ തുടങ്ങിയ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ചെന്നൈ,ചെങ്കൽപേട്ട്, കാഞ്ചീപുരം,തിരുവള്ളൂർ തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ തമിഴ് നാട്ടിലെ 15 ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്. 

 

 


 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ