വയനാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും കടുവയുടെ ആക്രമണം; ബീനാച്ചിയിൽ വളർത്തു മൃഗങ്ങളെ  കൊന്നു

Published : Nov 12, 2022, 03:46 PM IST
വയനാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും കടുവയുടെ ആക്രമണം; ബീനാച്ചിയിൽ വളർത്തു മൃഗങ്ങളെ  കൊന്നു

Synopsis

കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാൽ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി

വയനാട്: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരി ബീനാച്ചിയിൽ കടുവ വളർത്തു മൃഗങ്ങളെ  കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്. വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി. കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാൽ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം പ്രദേശത്ത് ജനങ്ങളാകെ ആശങ്കയിലാണ്.
 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം