മഴ ശക്തം ഇടുക്കിയിൽ രാത്രി ഗതാഗതം നിരോധിച്ചു, രണ്ട് ഡാമുകളുടെ മുഴുവൻ ഷട്ടറുകളും ഉടൻ തുറക്കും

By Web TeamFirst Published Aug 6, 2020, 6:28 PM IST
Highlights

ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ചു. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

ഇടുക്കി: അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർക്കുട്ടി അണക്കെട്ടിന്റെയും ലോവർ പെരിയാർ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടൻ തുറക്കും. 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടും.  മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ചു. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് കണക്കിലെടുത്താണ് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടത്.

ഇടുക്കി പൊൻമുടി ഡാം ഷട്ടർ നാളെ തുറക്കും. പൊൻമുടി ഡാമിൻ്റെ മൂന്നു ഷട്ടറുകൾ നാളെ രാവിലെ 10ന്  30 സെ.മീ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടും. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

click me!