Kerala Rain | ഇടുക്കി മലയോരമേഖലയിൽ കനത്ത മഴ, കുമളി ടൗണിൽ വെള്ളം കയറി; കല്ലാർ ഡാം തുറന്നു

Published : Nov 17, 2021, 11:38 PM IST
Kerala Rain | ഇടുക്കി മലയോരമേഖലയിൽ കനത്ത മഴ, കുമളി ടൗണിൽ വെള്ളം കയറി; കല്ലാർ ഡാം തുറന്നു

Synopsis

വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.30 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 140.75 അടിയായി ഉയർന്നു.

ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ (Heavy Rain) തുടർന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ (Mullaperiyar), ഇടുക്കി അണക്കെട്ടുകളിൽ (Idukki dam) ജലനിരപ്പ് ഉയർന്നു.  കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളി ടൗണിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി. 

അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു.  വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.30 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 140.75 അടിയായി ഉയർന്നു.

കല്ലാർ ഡാം തുറന്നു

കല്ലാർ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെൻ്റീമീറ്റർ വീതം ഇരു ഷട്ടറുകളും ഉയർത്തി. 10 ക്യൂമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്. 

കല്ലാർ റിസർവോയറിൽ പരമാവധി ജലനിരപ്പ്  824.48 മീറ്ററും റെഡ് അലർട്ട്  823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. കല്ലാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വരുന്നൂ, അതിശക്തമായ മഴ

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നാളെ (18/11/2021) യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മറ്റന്നാളും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടീം യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ 'പുതുയുഗ യാത്ര'ക്ക് തുടക്കം; 'വർഗീയത ആര് പറഞ്ഞാലും അത് ചോദ്യം ചെയ്യും'
സിൽവർ ലൈൻ നടക്കില്ല, ഇ ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്ര പിന്തുണ, പരിഹാസത്തിന് പിന്നാലെ ഏതായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി