മലമ്പുഴയില്‍ കനത്ത മഴ: കാടിന് അകത്തു ഉരുൾപൊട്ടിയതായി സംശയം, എറണാകുളത്തും മഴ കനക്കുന്നു

Published : Aug 31, 2022, 10:41 PM ISTUpdated : Aug 31, 2022, 11:46 PM IST
മലമ്പുഴയില്‍ കനത്ത മഴ: കാടിന് അകത്തു ഉരുൾപൊട്ടിയതായി സംശയം, എറണാകുളത്തും മഴ കനക്കുന്നു

Synopsis

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ, പാലക്കാട് മലമ്പുഴ ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടി. നാല് ഷട്ടറുകളും 45 സെ.മീ. ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. 

പാലക്കാട്: മലമ്പുഴയിൽ ശക്തമായ മഴ. കാടിന് അകത്തു ഉരുൾപൊട്ടിയതായി സംശയം. നിരവധി തോടുകൾ കരകവിഞ്ഞു. നഗരത്തിലെ പറക്കുന്നം മന്നത്ത് ചില  വീടുകളില്‍ വെളളം കയറി. മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ആണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ, പാലക്കാട് മലമ്പുഴ ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടി. നാല് ഷട്ടറുകളും 45 സെ.മീ. ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നാല് ഷട്ടറുകൾ 10 സെ.മീ. ഉയർത്തിയത്. വൈകിട്ട് ആറുമണിയോടെ വീണ്ടും 5 സെ.മീ. കൂടി ഉയർത്തുകയായിരുന്നു. ഇതാണ് ഇപ്പൊ 45 സെ.മി ആക്കി ഉയർത്തിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഇത് മൂന്നാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ ആളിയാർ  ഡാമിന്‍റെ മൂന്ന് ഷട്ടറുകളും ഒമ്പത് സെ.മീ. തുറന്ന് വെള്ളം ഒഴുക്കുന്നുണ്ട്. എറണാകുളത്തും കനത്ത മഴയാണ്. കോതമംഗലം, കാലടി, ആലുവ മേഖലകളില്‍ മഴ തുടരുകയാണ്.

ദുരിതാശ്വാസം തുടരുന്നു, ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ നാളെ അവധി

പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ( സെപ്റ്റംബർ 1) അവധി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ യെല്ലോ അല‍ർട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിൽ അതീവജാഗ്രത പുലർത്താൻ മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. തമിഴ്നാട്ടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചിക്രവാത ചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതുമാണ് ശക്തമായ മഴ തുടരാൻ കാരണം.  

Read Also : വിഴിഞ്ഞത്ത് എന്ത് സംഭവിക്കും? അദാനിയുടെ ഹർജിയിൽ വിധി പറയാൻ ഹൈക്കോടതി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ക്രിസ്ത്യൻ വിഭാഗത്തിന്‍റെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമം തുടരും, മുസ്ലീം വോട്ടുകൾ എത്രകിട്ടുമെന്ന് പറയാനാകില്ല'; രാജീവ് ചന്ദ്രശേഖര്‍
ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഡയാലിസിസ് സെന്‍ററില്‍ അണുബാധയെന്ന് സംശയം, 6 രോഗികളിൽ 2 പേർ മരിച്ചു