സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, മറ്റിടങ്ങളിൽ യെല്ലോ അലർട്ട്

Published : Jun 07, 2026, 06:27 AM IST
heavy rain

Synopsis

സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ടും ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്ത് കനത്ത നാശ‌നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്താകെ ആറ് പേർക്ക് ജീവൻ നഷ്ടമായി

അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്താകെ ഇന്നലെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. കാസർകോട് ആദൂരിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ ദാരുണമായി മരണപ്പെട്ടു. തൃശ്ശൂർ മണലൂരിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ് വിഷ്ണു എന്ന യുവാവാണ് മരിച്ചത്. എറണാകുളം പട്ടിമറ്റത്ത് കൂട്ടുകാരോടൊപ്പം ചിറയിൽ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീൽ എന്ന വിദ്യാർത്ഥിയും വെള്ളത്തിൽ മുങ്ങിമരിച്ചു. മറ്റൊരു ദാരുണ അപകടമുണ്ടായത് കോഴിക്കോട് ജില്ലയിലാണ്. കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ഫാർമസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസുകാരനായ മകൻ ശിവാനന്ദ് എന്നിവരാണ് പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ വലിയ തോതിലുള്ള ജാഗ്രതാ നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന
പ്രിയതാരത്തിന് വിട; സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വീട്ടിൽ, രാവിലെ ടൗൺഹാളിൽ പൊതുദർശനം