കനത്ത മഴ തുടരുന്നു; നെയ്യാര്‍ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി

Published : Oct 21, 2019, 09:28 AM ISTUpdated : Oct 21, 2019, 09:58 AM IST
കനത്ത മഴ തുടരുന്നു; നെയ്യാര്‍ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി

Synopsis

ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആറ്  ഇഞ്ച് ഉയർത്തി. പത്തുമണിയോടെ അത് പന്ത്രണ്ട് ഇഞ്ച് ആയി വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാം ജല നിരപ്പ് ക്രമാതീതമായി ഉയർന്നു. ഡാമിന്‍റെ നാലു ഷട്ടറുകളും ഒരടിയായി ഉയർത്തി ജല നിരപ്പ് ക്രമീകരിക്കും എന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍  83.58  മീറ്റർ ആണ് ജലനിരപ്പ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്.

ഇന്നലെ നാലിഞ്ച്‌ ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്കിനെ തുടർന്നു ആറിഞ്ചായി ഉയർത്തിയിരുന്നു. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃത്യർ അറിയിച്ചു. ഇനിയും ഒഴുക്ക് ശക്തമായാല്‍ ഷട്ടറുകൾ വീണ്ടും ഉയർത്തും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി