സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published : Apr 29, 2023, 02:29 PM ISTUpdated : Apr 29, 2023, 02:49 PM IST
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Synopsis

ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. 

തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. 

കാത്തിരിപ്പിന് വിട, പെരുമഴ എത്തി! തലസ്ഥാനത്ത് തകർപ്പൻ മഴ; 5 ദിവസം മഴ സാധ്യത, കൊച്ചിയിലടക്കം യെല്ലോ അലർട്ട്

രണ്ടു ദിവസം മുമ്പാണ് കനത്ത വേനലിന് ആശ്വാസമായി വേനൽമഴ എത്തിയത്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റിൽ 9.5 മി മീ മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവധ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് അലർട്ടുകൾ പ്രഖാപിക്കുകയായിരുന്നു. 

കൊടുംചൂടില്‍ ആശ്വാസ വാര്‍ത്ത; വരും മണിക്കൂറുകളിൽ 8 ജില്ലകളില്‍ ഒറ്റപ്പെട്ട മഴ, 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി