
മൂലമറ്റം: ഇടുക്കി മൂലമറ്റം - കോട്ടമല സംസ്ഥാന പാതയ്ക്ക് സമീപം ആശ്രമത്ത് റോഡ് ഇടിഞ്ഞുതാണു. ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡ് ഇടിഞ്ഞു താഴേക്ക് ഒലിച്ചുപോകുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം താറുമാറായതോടെ രക്ഷാപ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
ആദിവാസികളടക്കം ആയിരത്തോളം ആളുകൾ പ്രദേശത്ത് കുടുങ്ങികിടക്കുന്നതായാണ് വിവരം.അതേസമയം, കനത്ത മഴയെത്തുടർന്ന് ഇടുക്കി ഉൾപ്പടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിച്ചുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam