
ഇടുക്കി : ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം. റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അപകടസാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ വിശദീകരിച്ചു. കരിങ്കല്ല് വീഴാനുള്ള സാധ്യതയുണ്ടെന്നും മഴ ശക്തമായി പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്നുമാണ് കളക്ടർ അറിയിക്കുന്നത്. ജില്ലയുടെ മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരോട് ജാഗ്രത പാലിക്കാനും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ കളക്ടറുടെ വാർത്താക്കുറിപ്പ്
കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
<