കേരളത്തിൽ മഴ ശക്തമാകുന്നു, എല്ലാവരും അതീവ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Published : Aug 06, 2020, 11:34 PM ISTUpdated : Aug 06, 2020, 11:59 PM IST
കേരളത്തിൽ മഴ ശക്തമാകുന്നു, എല്ലാവരും അതീവ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Synopsis

അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യാതിരിക്കുക'.

അടയന്തിര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍ 1070, ജില്ലാ കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം- 1077(അതത് STD കോഡ് ചേര്‍ത്ത് വിളിക്കുക) 

ഇടുക്കി ലോക്കാട് ഗ്യാപ്പില്‍ വീണ്ടും മലയിടിച്ചില്‍; കൃഷിയിടങ്ങളും തടയണയും തകര്‍ന്നു

കോടഞ്ചേരി വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം; പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക

പനമരം, മാനന്തവാടി പുഴകൾ കരകവിഞ്ഞൊഴുകുന്നു; ജാ​ഗ്രതാ നിർദ്ദേശം, തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി