മഴ കനത്തു; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Aug 2, 2020, 6:09 AM IST
Highlights

ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കും എന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പരക്കെ മഴക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസ‍ർകോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമില്ല.

ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കും എന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള-കർണാടകാ തീരത്ത് കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോ മീറ്ററാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും കാലാവസ്ഥാ നീരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യെല്ലോ അലര്‍ട്ട്

*2020 ഓഗസ്റ്റ് 2 : ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട്*

*2020 ഓഗസ്റ്റ് 3 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട്.*

*2020 ഓഗസ്റ്റ് 4 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട്.*

*2020 ഓഗസ്റ്റ് 5 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസ‍ർകോട്.*

click me!