തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Oct 01, 2023, 07:12 AM IST
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ആലപ്പുഴയിലും എറണാകുളം, തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ആലപ്പുഴയിലും എറണാകുളം, തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെയും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമൃദത്തിന്റെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും സമാന തോതിൽ മഴ പ്രതീക്ഷിക്കാം. 

കോട്ടയത്ത് ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം, മരം വീണ് ഗതാഗത തടസം

അതേസമയം, കൊച്ചി നഗരത്തിൽ ഇടവിട്ട് മഴ തുടരുകയാണ്. പുലർച്ചെയോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. കളമശ്ശേരി മുപ്പത്തത്ടo ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവായിത്തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഡയാലിസ് സെന്‍ററില്‍ അണുബാധയെന്ന് സംശയം, 6 രോഗികളിൽ 2 പേർ മരിച്ചു
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ