ശബരിമലയിൽ വൻ തിരക്ക്; വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം

Web Desk   | Asianet News
Published : Dec 24, 2019, 09:41 AM ISTUpdated : Dec 24, 2019, 09:44 AM IST
ശബരിമലയിൽ വൻ തിരക്ക്; വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം

Synopsis

വലിയ നിയന്ത്രണമാണ് തിരക്കിന്‍റെ സാഹചര്യത്തിൽ പൊലീസ് നടപ്പാക്കുന്നത്. വാഹനങ്ങൾ നിലയ്ക്കലിലും ഇടത്താവളങ്ങളിലും തടയുന്നുണ്ട്.

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക്. സന്നിധാനത്തെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത്, മലകയറി എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്തി മടങ്ങുന്നതിന്  വലിയ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അങ്ങിങ്ങായി വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. 

നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. തിരക്ക് ഒഴിയുന്ന മുറയ്ക്ക് മാത്രമാണ് പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകൾക്കും നിയന്ത്രണം ബാധകമാണ്. പത്തനംതിട്ട, വടശ്ശേരിക്കര, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിൽ തീർത്ഥാടകർ മണിക്കൂറുകൾ കാത്ത് കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

തുടര്‍ച്ചയായ അവധി ദിവസങ്ങൾ ആയതുകൊണ്ട് തിരക്ക് പ്രതീക്ഷിച്ചിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഭക്തര്‍ കൂട്ടത്തോടെ എത്തുന്നതിനാൽ മണിക്കൂറുകൾ നീളുന്ന ക്യൂവാണ് സന്നിധാനത്ത് ദര്‍ശനത്തിനും അനുഭവപ്പെടുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു