Latest Videos

ശക്തമായ വേനൽ മഴ മലബാറിലേക്ക്, 2 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യത

By Web TeamFirst Published Apr 17, 2024, 8:12 AM IST
Highlights

തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും നേരിയ-ഇടത്തരം മഴ നാളെയും മറ്റന്നാളും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനിടെ വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു. അന്തരീക്ഷ താപനില കുത്തനെ ഉയര്‍ന്ന വടക്കൻ ജില്ലകളിൽ രണ്ടിടത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും (ഏപ്രിൽ 18, 19) ആണ് മഴ പെയ്യുകയെന്നാണ് വിവരം. കടുത്ത ചൂടിൽ വലഞ്ഞ ജനത്തിന് മഴ ആശ്വാസമാകും. അതേസമയം ഒറ്റപ്പെട്ട ഇടത്തരം മഴ മറ്റ് പ്രദേശങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും നേരിയ-ഇടത്തരം മഴ നാളെയും മറ്റന്നാളും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. എന്നാൽ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് (ഏപ്രിൽ 17) മഴക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്ന് 11 ജില്ലകളിലാണ് താപനില ഉയരുന്നതിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളിൽ സാധാരണയെക്കാൾ 2 - 4 °C വരെ താപനില ഉയരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!