
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ ഉപയോഗത്തെ ചൊല്ലി വീണ്ടും വിവാദം. ഇന്നലെ കൊച്ചിയിലേക്ക് പറന്നത് സ്വകാര്യ ആവശ്യത്തിന് വേണ്ടിയെന്ന വിമർശനമാണ് ഇടത് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ സജീവമാക്കുന്നത്. കാലത്തിന് അനുസരിച്ച് മാറ്റം വേണമെന്ന് മന്ത്രി കെ മുരളീധരൻ മറുപടി പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വിമർശനത്തിന് തയ്യാറുണ്ടോ എന്ന് വി ടി ബൽറാം വെല്ലുവിളിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ച യുഡിഎഫിന്റെ മറ്റൊരു യു ടേൺ. പരിഹാസവുമായി ആദ്യമെത്തിയത് മുൻ മന്ത്രി വി ശിവൻകുട്ടിയാണ്. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി. എന്നാൽ കാലാവസ്ഥ മോശമാണെന്ന് കണ്ട് തിരിച്ച് പറന്നു. പിന്നീട് ഉച്ചയ്ക്ക് 1.30 മണിയോടെ കൊച്ചിയിൽ വീണ്ടും പറന്നിറങ്ങി. എന്നാൽ ഔദ്യോഗിക പരിപാടികൾക്കല്ല മറിച്ച് ഭാര്യപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരക്കിട്ട് വിമാനത്തിൽ വന്നതെന്നാണ് ഇടത് നേതാക്കളുടെ വിമർശനം. തെരഞ്ഞെടുപ്പ് കാലത്തെ മംഗലാപുരം യാത്രയ്ക്ക് ശേഷം കൊച്ചിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയാണ് വിവാദമാകുന്നത്. എന്നാൽ, കാലത്തിന് അനുസരിച്ച് മാറ്റം അനിവാര്യമെന്നാണ് കെ മുരളീധരന്റെ മറുപടി.
എന്നാൽ, ട്രോളുകളല്ല പ്രതിപക്ഷ ഉത്തരവാദിത്ത ബോധത്തോടെ വിമർശനം ഉന്നയിക്കാൻ വെല്ലുവിളിക്കുകയാണ് തൃത്താല എംഎൽഎ വി ടി ബൽറാം. സൗകര്യങ്ങൾ നൽകി പ്രതിപക്ഷ നേതാവെന്ന ചുമതല നൽകിയ പിണറായി വിജയൻ വിമർശിക്കട്ടെ എന്നും സർക്കാരതിന് മറുപടി പറയട്ടെ എന്നുമാണ് ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കും പ്രളയ ദുരിതാശ്വാസത്തിനും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും എൽഡിഎഫ് സർക്കാർ ഉപയോഗിച്ച ഹെലികോപ്റ്റർ യുഡിഎഫ് ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇടത് വിമർശനം. വിമർശനം കടുക്കുമ്പോഴും മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam