
കോഴിക്കോട്: ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി ജീവന് ഭീഷണിയാകുന്ന തരത്തില്‍ യുവാവിന്‍റെ ബൈക്ക് യാത്ര. ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടിയെ ബുള്ളറ്റിന്‍റെ ഹാന്‍റില്‍ പിടിപ്പിച്ച് ഹെല്‍മെറ്റ് ധരിക്കാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ കിലോമീറ്ററുകളോളമാണ് ഇയാള്‍ സഞ്ചരിച്ചത്. പുറകിലെ കാര്‍ യാത്രികര്‍ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി-കൂടരഞ്ഞി റൂട്ടിലാണ് സംഭവം നടന്നത്. ഏറെ ഗതാഗത തിരക്കേറിയ ഈ റോഡില്‍ കുട്ടിയുടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇയാള്‍ ഈ കടുംകൈ ചെയ്തിരിക്കുന്നത്. KL 10 AL 0929 എന്ന നമ്പറിലുള്ള ബുള്ളറ്റ് ബൈക്കാണ് യുവാവ് ഓടിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചെറുതായൊന്ന് ബ്രേക്ക് ചെയ്താല്‍ പോലും തെറിച്ചു പോകുന്ന തരത്തില്‍ ടാങ്കിന് മുകളിലായാണ് കുട്ടി ഇരുന്നിരുന്നത്. കുട്ടിയുടെ പിറകിലായി ഇരുന്ന യുവാവ് വാഹനത്തിന്‍റെ ഹാന്‍റില്‍ കുട്ടിയെ ഉപയോഗിച്ച് നിയന്ത്രിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam