
ആലപ്പുഴ:വീട്ജപ്തി ചെയ്തതോടെ 20 ദിവസമായി വീട്ടു വരാന്തയിൽ കഴിയുന്ന ബിന്ദുവിനും കുടുംബത്തിനും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി.ഒമാനില്‍ നിന്നും മലയാളിയും ആലപ്പുഴ സ്വദേശിയുമായ ശ്രീകുമാറാണ് ബിന്ദുവിന്‍റെ കുടുംബത്തിന്‍റേയും വായ്പ കുടിശ്ശിക ഒഴിവാക്കാമെന്ന് അറിയിച്ചത്.വാര്‍ത്ത കണ്ട ആലുവ സ്വദേശിയും ഒരു ലക്ഷ ംരൂപ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മണ്ണഞ്ചേരി സ്വദേശി ബിന്ദുവിന്‍റേയും കുടുംബത്തിന്‍റേയും ദുരവസ്ഥ ഇന്ന് രാവിലെ നമ്സ്തേ കേരളത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരെ അറിയിച്ചത്.പ്രായമായ സുഖമില്ലാത്ത അമ്മ, 13 ഉം ആറും വയസുള്ള രണ്ട് മക്കൾ ഉൾപ്പടെ അഞ്ചംഗ കുടുംബമാണ് വീട്ടു വരാന്തയിൽ കഴിഞ്ഞിരുന്നത്.വാടകയ്ക്ക് മാറാൻ പണം ഇല്ലാത്തത് കൊണ്ടാണ് ഇവർ വീട്ടു വരാന്തയിൽ തന്നെ അഭയം തേടിയത്.മണപ്പുറം ഫിനാൻസിൽ നിന്നാണ് 2021 ലാണ് ബിന്ദു 6 ലക്ഷം രൂപ വീടുപണിക്കായി ലോൺ എടുത്തത്.വിദേശത്തു ജോലി ഉള്ളതിനാൽ രണ്ട് വർഷം തിരിച്ചടവ് മുടങ്ങിയില്ല.വിദേശത്തെ ജോലി പോയി നാട്ടിൽ തിരിച്ചെത്തിയതോടെ യാണ് അടവ് മുടങ്ങിയത്
10 മാസത്തെ തിരിച്ചടവാണ് മുടങ്ങിയത്.പത്ത് വർഷത്തേക്ക് പതിനൊന്നായിരം രൂപയായിരുന്നു മാസ അടവ്.വീട് ജപ്തി ചെയ്തത് കഴിഞ്ഞ മാസം 28 നാണ്.കുടിശ്ശിക സഹിതം അടയ്‌ക്കേണ്ടത് ഏഴു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. പലിശയും പിളപ്പലിശയും ഒഴിവാക്കി നല്‍കാമെന്ന് ധനകാര്യസ്ഥാപനം ഉറപ്പ് നല്‍കി.കുടിശിിക അട്ക്കാന്‍ ഒമാനില്‍ നിന്നുളള്ള ശ്രീകുമാന്‍ സഹായം വാഗ്ദാനം ചെയ്തതോടെ ആശവാസത്തിലാണ് ബിന്ദുവം കുടുംബവും