ഹേമ കമ്മിറ്റി റിപ്പോർട്ട്; ഒടുവിൽ നിർണായക തീരുമാനം, സർക്കാർ വെട്ടി മാറ്റിയ ഭാഗങ്ങൾ പുറത്തേക്ക്, നാളെ കൈമാറും

Published : Dec 06, 2024, 08:44 PM ISTUpdated : Dec 06, 2024, 08:46 PM IST
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഒടുവിൽ നിർണായക തീരുമാനം, സർക്കാർ വെട്ടി മാറ്റിയ ഭാഗങ്ങൾ പുറത്തേക്ക്, നാളെ കൈമാറും

Synopsis

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തേക്ക്. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വിവരാവകാശ നിയമ പ്രകാരം അപ്പീൽ നൽകിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നാളെ കൈമാറും.

തിരുവനന്തപുരം:ഏറെ നാളുകള്‍ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ വെളിച്ചം കാണുന്നു. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോര്‍ട്ടിലെ കൂടുതൽ ഭാഗങ്ങളാണ് പുറത്തുവരുന്നത്.

വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നൽകണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നൽകുക. വിവരാവകാശ കമ്മീഷ ഒഴിവാക്കാ നിര്‍ദേശിച്ചതിന് അപ്പുറം ചില പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയിൽ ഒഴിവാക്കിയിരുന്നു. 49 മുതൽ 53വരെയുള്ള പേജുകളായിരുന്നനു സര്‍ക്കാര്‍ സ്വന്തം നിലയിൽ വെട്ടിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്‍ണായക തീരുമാനം.

മാല പാർവതിക്കെതിരെ ഡബ്ല്യുസിസി; സുപ്രീം കോടതിയിലെ ഹർജി അപ്രസക്തം; ഹർജിയില്‍ നോട്ടീസ് അയക്കുന്നതിൽ എതിർപ്പ്

ഭര്‍ത്താവിന്‍റെ വീട്ടിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുന്നണി മാറുമോ? നിലപാട് വ്യക്തമാക്കി രാമചന്ദ്രൻ കടന്നപ്പള്ളി; 'യുഡിഎഫ് പ്രഖ്യാപിച്ച വിസ്‌മയത്തിൽ കോൺഗ്രസ് എസ് ഉണ്ടാകില്ല'
സ്വർണക്കൊള്ള കേസ്; കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി