മാലിന്യസംസ്കരണത്തിൽ മേയർ സമ്പൂർണ്ണ പരാജയം; കൊച്ചി മേയർക്കെതിരെ ഹൈബി ഈഡൻ എംപി

Published : Apr 27, 2023, 03:46 PM ISTUpdated : Apr 27, 2023, 04:19 PM IST
മാലിന്യസംസ്കരണത്തിൽ മേയർ സമ്പൂർണ്ണ പരാജയം; കൊച്ചി മേയർക്കെതിരെ ഹൈബി ഈഡൻ എംപി

Synopsis

കോർപ്പറേഷനിൽ ബി.ജെ.പി- സി.പി.എം അന്തർധാര ശക്തമെന്നും ഹൈബി ഈഡൻ പറഞ്ഞു. 

കൊച്ചി: മാലിന്യ സംസ്കരണത്തിൽ കൊച്ചി മേയർ സമ്പൂർണ പരാജയമെന്ന് ഹൈബി ഈഡൻ എം.പി. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മേയർ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. കോർപ്പറേഷനിൽ ബി.ജെ.പി- സി.പി.എം അന്തർധാര ശക്തമെന്നും ഹൈബി ഈഡൻ പറഞ്ഞു. മേയറെ സഹായിക്കാനാണ് ബി.ജെ.പി കൗൺസിലർമാർ ശ്രമിക്കുന്നത്. 

കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ രംഗത്തെത്തിയിരുന്നു.  ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ കുറ്റപ്പെടുത്തി. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. 

2019ലും, 2020ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവർത്തിക്കുന്നതിനാൽ കോർപ്പറേഷനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി. സന്ധ്യ കത്തിൽ ആവശ്യപ്പെട്ടു. ഫയർഫോഴ്സ് മേധാവി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും.ബ്രഹ്മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബ്രഹ്മപുരം തീപിടിത്തം: പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു, കരാർ കമ്പനികൾക്കെതിരെ നടപടിയില്ല

ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷനിലെ മാലിന്യങ്ങൾ മാത്രം; മറ്റ് സ്ഥാപനങ്ങൾ ബദൽ സംവിധാനം കണ്ടെത്തണം

 


 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല