മോൻസൺ മാവുങ്കൽ ബന്ധം; അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് ഹൈബി ഈഡൻ, മാനനഷ്ടക്കേസ് നൽകും

By Web TeamFirst Published Sep 28, 2021, 11:10 AM IST
Highlights

കേസിൽ തന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകും. തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. കേസ് അട്ടിമറിക്കാൻ പോലീസും കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ പറഞ്ഞു

കൊച്ചി: മോൻസൺ മാവുങ്കലിന്റെ (Monson Mavunkal) കേസിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവും എം പിയുമായ ഹൈബി ഈഡൻ(Hybi Eden). പ്രവാസി മലയാളി ഫെഡറേഷൻ  ഭാരവാഹികൾ ക്ഷണിച്ചത് അനുസരിച്ചാണ് മോൻസന്റെ വീട് സന്ദർശിച്ചത്. അന്നാണ് ആദ്യമായും അവസാനമായും മോൻസനെ കണ്ടത്. താൻ മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണം.

കേസിൽ തന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകും. തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. കേസ് അട്ടിമറിക്കാൻ പോലീസും കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ പറഞ്ഞു

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെ മുതിർന്ന പല കോൺ​ഗ്രസ് നേതാക്കൾക്കും മോൻസണുമായി അടുത്ത ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. കെ സുധാകരനാകട്ടെ മോൻസണിൽ നിന്ന് ചികിൽസയും തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഹൈബി ഈഡൻ എം പി രം​ഗത്തെത്തിയത്

click me!