
കൊച്ചി: സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എംപി. പുലി വരുന്നേ പുലി എന്ന് ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് സോളാർ കേസിൽ പിണറായി സർക്കാരിന്റെ നടപടിയെന്നും തെരഞ്ഞെടുപ്പുകളിൽ മാത്രം കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്നും ഹൈബി പ്രതികരിച്ചു. സ്വർണ്ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും ഹൈബി കുറ്റപ്പെടുത്തി. പൊതുമേഖല സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻ നിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'5 വർഷമായി, എന്നിട്ടിപ്പോഴല്ലേ?', സോളാർ പീഡന കേസ് സിബിഐയ്ക്ക് വിടുമ്പോൾ ഉമ്മൻചാണ്ടി
സോളാർ പീഡനക്കേസുകളാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസുകളാണ് സിബിഐ അന്വേഷിക്കുക. ഹൈബി ഈഡനൊപ്പം ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാം അന്വേഷിക്കും. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam