കേരളത്തിലെ ക്രൈസ്തവർ ബിജെപിയുടെ കരുണയിലാണ് ജീവിക്കുന്നതെന്ന വാദം പി സി ജോർജ് കയ്യിൽ വച്ചാൽ മതിയെന്ന് ഹൈബി ഈഡൻ

Published : Apr 11, 2026, 03:52 PM IST
Hibi Eden

Synopsis

കേരള പൊതുസമൂഹം ഇത് അംഗീകരിക്കില്ല. ബിജെപി നിലപാട് ഇത് തന്നെ ആണോ എന്നറിയാൻ ആഗ്രഹമുണ്ട്. ബിജെപി ഇന്ത്യയിൽ എമ്പാടും നടത്തുന്നത് ന്യുനപക്ഷ വേട്ടയാണ്.

എറണാകുളം: കേരളത്തിലെ ക്രൈസ്തവർ ബിജെപിയുടെ കരുണയിലാണ് ജീവിക്കുന്നതെന്ന വാദം പി സി ജോർജ് കയ്യിൽ വച്ചാൽ മതിയെന്ന് എം പി ഹൈബി ഈഡൻ. അച്ഛനും മകനും ചേർന്ന് ഒരു വിഭാഗം ആളുകളെ ആക്രമിക്കുന്നു. പി സി ജോർജ്, ഷോൺ ജോർജ് എന്നിവർ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് പ്രതികരണം. ഹൈബി ഈഡനും മുഹമ്മദ് ഷിയാസും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരള പൊതുസമൂഹം ഇത് അംഗീകരിക്കില്ല. ബിജെപി നിലപാട് ഇത് തന്നെ ആണോ എന്നറിയാൻ ആഗ്രഹമുണ്ട്. ബിജെപി ഇന്ത്യയിൽ എമ്പാടും നടത്തുന്നത് ന്യുനപക്ഷ വേട്ടയാണ്. ചർച്ച് ബില്ലിന് സമാനമായ എഫ്സിആർഎ ഭേദഗതി ബില്ലാണ് ഇപ്പോൾ വന്നിട്ടുള്ളത്.

പരാജയ ഭീതി കൊണ്ടുള്ള ഭീഷണി ആണ് നടത്തുന്നതെന്നും ഹൈബി ഈഡൻ ആരോപിച്ചു. ക്രൈസ്തവ മത മേലാധ്യക്ഷൻമാരെയും മാധ്യമ സ്ഥാപനങ്ങളെയും വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ ഏതു വിധേനയും സംരക്ഷണം നൽകും. വർഗീയത വളർത്താൻ നേതൃത്വം നൽകുന്ന വർഗീയവാദിയാണ് ഷോൺ ജോർജും പി സി ജോർജും. മുസ്ലിം ക്രൈസ്തവ വിഭജനത്തിന് ശ്രമിക്കുന്ന വർഗീയവാദികളാണ് പിസിയും ഷോണും. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിൽ തല്ലിക്കാനുള്ള കൊട്ടേഷൻ ബിജെപിയിൽ നിന്ന് ഏറ്റെടുത്തവരാണ് ഇവർ. പ്രധാനമന്ത്രിയുടെ വിരുന്നിന് ബിഷപ്പുമാരെ കാലുപിടിച്ച് എത്തിച്ചാണ് ബിജെപിയിൽ ഇടം നേടിയത്. വിരട്ടും വേട്ടയാടലും ബിജെപിയെ കണ്ടുകൊണ്ട് വേണ്ട.

അതേസമയം യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉള്ള തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. നല്ല ഒരു മുഖ്യമന്ത്രി വരും, തീരുമാനം പെട്ടന്ന് ഉണ്ടാകും. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഷിയാ സിന്റെ പരാമർശതിലും ഹൈബി ഈഡൻ പ്രതികരിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പാർട്ടിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. കേരളം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരും. ഷിയാസിനൊരു ശൈലിയുണ്ട്, ഡിസിസി പ്രസിഡന്റ് കഴിഞ്ഞ് എംഎൽഎ ആകുമ്പോൾ കുറച്ചൊന്നു ശ്രദ്ധിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഷിയാസിനെ മാധ്യമങ്ങൾ പെടുത്തിയതാണ്. ഷിയാസിന്റെ മാറ്റം നാലാം തീയതിക്ക് ശേഷം മനസ്സിലാകുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി ബിജെപി നേതാവ്, ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി
വൈറൽ താരത്തിന്റെ വിവാഹം; 'മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎം രീതി'; സിപിഎം നേതാക്കളെ ന്യായീകരിച്ച് എം എ ബേബി