
കൊച്ചി: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചുകൊണ്ടുള്ള അബിൻ വർക്കിയുടെ വാർത്താസമ്മേളനത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി. അബിൻ വർക്കിയെ പിന്തുണച്ചുകൊണ്ടാണ് ഹൈബിയുടെ പ്രതികരണം. യൂത്ത് കോൺഗ്രസ് അധ്യക്ഷനാകേണ്ടിയിരുന്നത് അബിനാണെന്നും ഹൈബി അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യം വിശദീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ്. അബിൻ അധ്യക്ഷനാകാൻ അർഹനായ നേതാവാണെന്ന് പറഞ്ഞ ഹൈബി ഈഡൻ അബിൻ പാർട്ടി വിടുമെന്നത് തെറ്റായ പ്രചാരണമാണെന്നും കൂട്ടിച്ചേർത്തു. ജനീഷും മിടുക്കനായ ചെറുപ്പക്കാരൻ ആണ്. മതവും ജാതിയും ഭാരവാഹി പ്രഖ്യാപനത്തിൽ കടന്നു വന്നിട്ടില്ലെന്നും ഹൈബി പറഞ്ഞു.