തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായി.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സ്ഥാപനത്തിൽ അതിക്രമിച്ചുകയറി കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ​ഗുണ്ടായിസം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നിന് നടന്ന നടുക്കുന്ന സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായി.

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാപ്പാ കേസ് പ്രതി മരണ സുബിനും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. അമ്പതിനായിരം നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞാൽ കൊന്ന് കളയം എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി. മൂന്നാം തിയതി ആണ് പൊലീസ് കേസ് എടുത്തത്. കേസിൽ ആറ് പേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേര് ഇതുവരെ അറസ്റ്റിൽ ആയി. മൂന്ന് പ്രതികൾ ഒളിവിലാണ്.