സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു, എക്സ് റേ പരിശോധനയിൽ കുടുങ്ങി; എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

Published : Jan 25, 2026, 08:24 AM IST
 MDMA seized in Thiruvananthapuram

Synopsis

തിരുവനന്തപുരത്ത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്

തിരുവനന്തപുരം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ.  110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. രാജാജി നഗർ സ്വദേശി ബിജുവിനെ സിറ്റി ഡാൻസാഫാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. ജനറൽ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിയെ. കൻ്റോണ്‍മെൻ്റ് പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 157 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവും ഉണ്ടായി. ആനയറ സ്വദേശി നന്ദു, ചെറിയകൊണ്ണി സ്വദേശി നന്ദഹരി എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ശരത്, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റജീന, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു. സംഭവ സ്ഥലം എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരായ ജോയിന്റ് എക്‌സൈസ് കമ്മീഷണർ ആർ ഗോപകുമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി എൽ ഷിബു എന്നിവർ സന്ദർശിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തന്ത്രി കണ്ഠര് രാജീവര് നിക്ഷേപിച്ച 2.5 കോടി എവിടെ? സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി നൽകാത്തതിൽ ദുരൂഹത, എസ്ഐടി അന്വേഷണം
ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം ഇനിയും വൈകും, ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാവാത്തത് തടസം, കൂടുതൽ പ്രതികള്‍ ജയിൽ മോചിതരാകും