ജയിലിൽ ഭീഷണിയെന്ന സ്വപ്നയുടെ പരാതി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Published : Jan 07, 2021, 03:43 PM ISTUpdated : Jan 07, 2021, 03:48 PM IST
ജയിലിൽ ഭീഷണിയെന്ന സ്വപ്നയുടെ പരാതി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Synopsis

നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിലാണ് ഫോർട്ട് സിഐയോട് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നത്.

കൊച്ചി: സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിലാണ് ഫോർട്ട് സിഐയോട് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. 

സ്വപ്നയെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു ഉത്തരവ്. ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. സ്വർണക്കടത്ത് കേസിൽ മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് വധഭീഷണി നേരിടുന്നുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ ആരോപണം. അതേസമയം സ്വപ്നയ്ക്ക് ജയിലിൽ ഭീക്ഷണിയില്ലെന്നാണ് ജയിൽ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'