പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് വൈകുന്നു, ഹൈക്കോടതിക്ക് അതൃപ്തി

Published : Jun 10, 2019, 11:51 AM ISTUpdated : Jun 10, 2019, 03:23 PM IST
പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് വൈകുന്നു, ഹൈക്കോടതിക്ക് അതൃപ്തി

Synopsis

പൊലീസ് പോസ്റ്റൽ വോട്ട് തിരിമറി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

കൊച്ചി: പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട്‌ വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

അതേസമയം, പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്‌ കോടതിക്ക് ഇന്ന് കൈമാറി. പോസ്റ്റൽ ബാലറ്റിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍ ഹര്‍ജിയില ആവശ്യം. ഫലപ്രഖ്യാപനം കഴിഞ്ഞ് പതിന‌ഞ്ച് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് ഈ മാസം 18ന് പരിഗണിക്കാൻ മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്
വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ