മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമർശനം

Published : Sep 19, 2023, 03:02 PM IST
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമർശനം

Synopsis

ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമർശനം. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ആരോപണം പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചപ്പോഴായിരുന്നുണ് വിമർശനം. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും ഐ ജിയോട് കോടതി നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം തന്റെ അറിവോടെ അല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തത് ആണെന്നായിരുന്നു  ഐ ജി ലക്ഷ്മണ പിന്നീട് പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകൻ മുഖേന ആണ് ഐജി ഇന്ന് കോടതിയില്‍ അപേക്ഷ നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തന്നെ അഴിമതിക്കാരനാക്കാൻ ശ്രമം, വാർത്താസമ്മേളനത്തിൽ ഉത്തരവ് വായിച്ചതിൽ അപാകതയില്ലെന്ന് ആർ ചന്ദ്രശേഖരൻ
കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് 8 ദിവസം, കെഡാവർ നായയെ എത്തിച്ച് പരിശോധന തുടരുന്നു