ബ്രഹ്മപുരത്ത് അഗ്നിരക്ഷാസേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം; സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കോർപ്പറേഷൻ

Published : Mar 14, 2023, 03:12 PM ISTUpdated : Mar 14, 2023, 04:04 PM IST
ബ്രഹ്മപുരത്ത് അഗ്നിരക്ഷാസേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം; സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കോർപ്പറേഷൻ

Synopsis

സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ല. അതിൽ ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഇതോടെ ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കോർപ്പറേഷന് നിർദ്ദേശം നൽകി. 

കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച് അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ, സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്. തീകെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വ്യക്തമായതിനാൽ, ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്ന് കോർപ്പറേഷനും കോടതിയെ അറിയിച്ചു. ഇതോടെ ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കോർപ്പറേഷന് നിർദ്ദേശം നൽകി.  

മാലിന്യസംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല. മാലിന്യ സംസ്കരണത്തിൽ ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങൾ ഈ രീതിയിലെത്താൻ കാരണമായി ത്തീർന്നത്. മാലിന്യ സംസ്കരണ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കും. മൂന്നാർ അടക്കമുളള ഹിൽ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

ബ്രഹ്മപുരത്ത് തീയണച്ചെങ്കിലും ജാഗ്രത തുടരുന്നതായി ജില്ലാ കലക്ടർ കോടതിയിൽ വിശദീകരണം നൽകി. ഫയർ ഫൈറ്റിങ് യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതായും വായുവിന്റെ നിലവാരവും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടുവെന്നും ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. കലക്ടർ എന്ന നിലയിൽ മാത്രമല്ല കൊച്ചി നിവാസി എന്ന നിലയിലും മാലിന്യ പ്രശ്നത്തിൽ ഇടപെടണമെന്ന് കോടതി നിർദ്ദേശിച്ചു. ഉറവിട മാലിന്യ സംസ്കരണം ഫലപ്രദമായി നടക്കണം. ഇത്  നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. നവകേരള പരിപാടിയിൽ മാലിന്യ വിഷയം ഉൾപ്പെടുത്തണം. വിഷയത്തിൽ എല്ലാവരുമായി ചർച്ച നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.  

ബ്രഹ്മപുരത്തെ കരാർ കമ്പനിയായ സോൺട ഇൻഫ്രാടെക്കിനെതിരെ നിലപാട് കടുപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ കോടതിയിൽ വിശദീകരണം നൽകിയത്. സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും അതിനാൽ ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഇതോടെ ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കോർപ്പറേഷന് നിർദ്ദേശം നൽകി. 

 

 

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ