'ഭരണഘടനാ വിരുദ്ധം', കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

By Web TeamFirst Published May 7, 2021, 3:42 PM IST
Highlights

വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നടത്തിയ നിയമനമാണ് റദ്ദാക്കിയത്.

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നടത്തിയ നിയമനമാണ് റദ്ദാക്കിയത്. നിയമനം  ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി അംഗീകരിച്ചു. 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളുമാണ്  റദ്ദാക്കിയത്. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്. വ്യത്യസ്ത  വകുപ്പുകളിലെ തസ്തികകളെ ഒരു യൂണിറ്റായി കണക്കാരുതെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. 

click me!