ശബരിമലയിലേക്ക് എംആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര; സിസിടിവി ദൃശ്യം പ്രധാന തെളിവ്, റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Jul 16, 2025, 06:12 AM IST
MR Ajith Kumar

Synopsis

പൊലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാർ കഴിഞ്ഞ ദിവസം ദർശനത്തിനായി പോയത്.

കൊച്ചി: ശബരിമലയിലേക്ക് എഡിജിപി എംആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്ന സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി എന്നാണ് റിപ്പോർട്ട്‌. പൊലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാർ കഴിഞ്ഞ ദിവസം ദർശനത്തിനായി പോയത്.

നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. റിപ്പോർട്ട്‌ പരിശോധിച്ച് ദേവസ്വം ബെഞ്ചാണ് നടപടി സ്വീകരിക്കേണ്ടത്. സിസിടിവി ദൃശ്യം ആണ് പ്രധാന തെളിവ്. തെളിവുകൾ കൃത്യമായി കോടതിക്ക് മുന്നിൽ എത്തിയാൽ ശക്തമായനടപടിക്ക് സാധ്യതയുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി
അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി