മന്ത്രിമാര്‍ക്ക് താൽപര്യം വിദേശയാത്ര; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

Published : Dec 02, 2019, 04:52 PM ISTUpdated : Dec 02, 2019, 05:07 PM IST
മന്ത്രിമാര്‍ക്ക് താൽപര്യം വിദേശയാത്ര; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

Synopsis

സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദി ആക്കിയിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ക്ക് താൽപര്യം വിദേശ യാത്രയിലാണ് താൽപര്യമെന്ന് കോടതി വിമര്‍ശിച്ചു. സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദി ആക്കിയിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

സര്‍ക്കാരിനെതിരായ കോടതി അലക്ഷ്യ കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിനെതിരായ കോടതി വിമര്‍ശനം. നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ആണ് സര്‍ക്കാരിന് വിമർശനം. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാരുടെ ശമ്പളകുടിശികയും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം കൊടുത്ത് തീര്‍ക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇതിനുള്ള നടപടികളുണ്ടായില്ല.

സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിന്‍റെ നടപടികള്‍ മനുഷ്യത്വമില്ലാത്തതാണ്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'